01:52am 11 November 2026
NEWS
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി
28/08/2025  12:36 PM IST
nila
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്. ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും വിജിത ഹെറാത്ത് വ്യക്തമാക്കി. കച്ചത്തീവ് ഇന്ത്യ ഏറ്റെടുക്കണമെന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ പ്രസ്താവനയുടെ പശ്ചാത്തല‌ത്തിലായിരുന്നു ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. 

വളരെക്കാലമായി നിലനിൽക്കുന്ന കച്ചത്തീവ് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് നടൻ വിജയ് കുറ്റപ്പെടുത്തിയിരുന്നു.  ഇന്ത്യൻ മീൻപിടുത്തക്കാരെ ശ്രീലങ്കൻ നാവികസേന ഉപദ്രവിക്കുകയാണെന്നും വിജയ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്. 

‘‘ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ. പ്രസ്താവനകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നയതന്ത്ര തലത്തിലുള്ള ആശയവിനിമയങ്ങൾ മാത്രമാണ് പ്രധാനം’’–വിജിത ഹെറാത്ത് പറഞ്ഞു. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്നും അദ്ദേഹം ആവർത്തിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img